medical-camp

വക്കം: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വക്കം ചന്തമുക്കിൽ സംഘടിപ്പിച്ച ക്യാമ്പ് വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നീസ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം നിഷാമോനി,ഹെൽത്ത് സെന്റർ എ.എം.ഒ ഡോ.ദേവരാജൻ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രമേഹ, പ്രഷർ പരിശോധന നടത്തി.