ആറ്റിങ്ങൽ:നെഹ്റു സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ ശിശുദിന ജില്ലാ തല ചിത്ര രചന മത്സരം നടന്നു. ചിറയിൻകീഴ് താലൂക്ക് ടൂറിസം കോപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടന്ന മത്സരം നെഹ്റു സംസ്കാരിക വേദി ചെയർമാൻ ഇളമ്പ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സമിതി സെക്രട്ടറി സജിൻ കല്ലമ്പലം അദ്ധ്യക്ഷത വഹിച്ചു.മുൻ കെ.പി.സി.സി സെക്രട്ടറി എം.എ.ലത്തീഫ് സമ്മാനം വിതരണം ചെയ്തു.അർച്ചന, രമ്യ നാഥ് എന്നിവർ സംസാരിച്ചു.