
പാലോട്: മദ്യലഹരിയിൽ കുശവൂർ ജംഗ്ഷനിലെ മൊബൈൽ ഫോൺ കടയിൽ അതിക്രമിച്ച് കയറി കടയുടമയെ മർദ്ദിച്ച കേസിൽ രണ്ടു പേരെ പാലോട് പൊലീസ് പിടികൂടി. കുശവൂർ കുന്നുംപുറത്തു തടത്തരികത്ത് വീട്ടിൽ അബിൻ ബോബസ്, മിഥുൻ നിലയത്തിൽ അപ്പൂസ് എന്ന മിഥുൻ എന്നിവരാണ് പിടിയിലായത്.കുശവൂർ ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും അക്രമം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ് ഇരുവരും.അയൽവാസികളാണിവർ. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. പാലോട് സ്റ്റേഷൻ ഓഫീസർ പി.ഷാജിമോൻ, എസ്.ഐ നിസ്സാറുദ്ദീൻ, എസ്.ഐ റഹിം, ഗ്രേഡ് എസ്.ഐ സാബിർ ജി.എസ്,സി.പി.ഒ രാജേഷ് കുമാർ, സി.പി.ഒ ദിലീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്യിച്ചു.