
ഉദിയൻകുളങ്ങര: ധനുവച്ചപുരം എൻ.എസ്.എസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റ പടുകൂറ്റൻ കട്ടൗട്ട് നിർമ്മിച്ചു കൊണ്ടുള്ള ശിശുദിനാഘോഷം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശിശുദിനത്തിന്റെ ഭാഗമായി ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡിൽ ഇടം നേടുക എന്ന ലക്ഷ്യതോടെ 35 അടി ഉയരത്തിലും 10 അടി വീതിയിലും നിർമ്മിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ചിത്രം വച്ചുള്ള കട്ടൗട്ടിന് 3 കിലോഗ്രാം തുണിയും മുൻപ് സ്കൂളിൽ നടന്ന പ്രോഗ്രാമുകളുടെ 482 ഓളം ചിത്രങ്ങളും കൊണ്ടാണ് കട്ടൗട്ട് നിർമ്മാണം പൂർത്തികരിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ ഷീലാ റാണിയുടെ അദ്ധ്യക്ഷതയിൽ കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ, വാർഡ് മെമ്പർ ജി.ബൈജു, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീകുമാരി, അദ്ധ്യാപകനായ വി. ബിബിൻ, സ്റ്റാഫ് സെക്രട്ടറി കെ. ഷീലാകുമാരി തുടങ്ങിയവർ സംസാരിച്ചു.
സി.കെ.ഹരീന്ദ്രൻ എം.എൽ.എ,കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എസ്.നവനീത് കുമാർ, വാർഡ് മെമ്പർ ജി.ബൈജു ,കേരളകൗമുദി റിപ്പോർട്ടർ അനിവേലപ്പൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.