വക്കം: കീഴാറ്റിങ്ങൽ ശ്രീ മുള്ളിയൻ കാവ് ഭദ്രകാളി ക്ഷേത്രത്തിലെ 22 മത് ശ്രീമദ് ഭഗവത സപ്താഹ യജ്ഞം 17 മുതൽ 23 വരെ നടക്കും. 16ന് വൈകിട്ട് 4ന് വിഗ്രഹ ഘോക്ഷയാത്ര ആരംഭിക്കും. 17ന് രാവിലെ 5.30ന് ഗണപതി ഹോമം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, 18ന് രാവിലെ 10ന് നരസിംഹാവതാരം. 19ന് രാവിലെ 10ന് കൃഷ്ണാവതാരം. 20ന് രാവിലെ 10ന് ഗോവിന്ദ പട്ടാഭിഷേകം. 21ന് രാവിലെ 11ന് രുഗ്മിണി സ്വയംവരം, വൈകിട്ട് 5.45ന് സർവ്വൈശ്വര്യ പൂജ. 22ന് രാവിലെ 9.30ന് കുചേലഗതി. 23ന് രാവിലെ 10ന് സ്വർഗ്ഗാരോഹണം എന്നിവ ഉണ്ടായിരിക്കും.