
കിളിമാനൂർ:ബൈക്കപകടത്തിൽ യുവാവ് മരിച്ചു. രാലൂർക്കാവ് പുതുശ്ശേരി വിളാകത്ത് വീട്ടിൽ സ്വാമി ദാസ് -രാജേശ്വരി ദമ്പതികളുടെ മകൻ സിബിൻ.എസ്.ആർ(25) ആണ് മരിച്ചത്. ചൂട്ടയിൽ ജുമാ മസ്ജിദിന് സമീപം ഞായറാഴ്ച രാത്രി 10.30 നായിരുന്നു അപകടം. സിബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡ് സംരക്ഷണ ഭിത്തിയിൽ ഇടിച്ചായിരുന്നു അപകടം.ഉടൻ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന സിബിൻ വീട് പാലുകാച്ചുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപാണ് നാട്ടിൽ എത്തിയത്. സഹോദരൻ:സിജിൻ.എസ്.ആർ.