bjpprakadanam

മുടപുരം: തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കടക്കാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിഴുവിലം പുളിമൂട് പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗം മണ്ഡലം പ്രസിഡന്റ്‌ പൂവണത്തും മൂട് ബിജു ഉദ്‌ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി അനീഷ്. പി സ്വാഗതം പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി എം. വിജയകുമാർ, എസ്.സി. മോർച്ച ജനറൽ സെക്രട്ടറി പ്രകാശ്, കിഴുവിലം ഏരിയാ ജനറൽ സെക്രട്ടറി രതീഷ്. എം.എസ്, ഒ.ബി.സി. മോർച്ച മണ്ഡലം പ്രസിഡന്റ്‌ രാജേഷ്.ടി തുടങ്ങിയവർ പങ്കെടുത്തു.