hj

തിരുവനന്തപുരം: ഇ-ഗവേണൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലേക്ക് നൽകുന്ന പരാതികൾ,അപേക്ഷകൾ,നിവേദനങ്ങൾ എന്നിവയ്ക്ക് മറുപടിയും അറിയിപ്പുകളും ഇ-മെയിലായി അയയ്ക്കാൻ ഭരണപരിഷ്ക്കാര വകുപ്പ് സർക്കുലർ പുറത്തിറക്കി. അറിയിപ്പുകളിൽ മറുപടി ഇ-മെയിൽ വഴി മാത്രം മതി എന്ന് പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ടെങ്കിൽ പിന്നീട് തപാൽ മാർഗ്ഗം മറുപടി അയക്കേണ്ടതില്ല.എന്നാൽ ഇ-മെയിലായി മറുപടി നൽകുമ്പോൾ അതിൽ 'ഇ-മെയിൽ മുഖേന'എന്ന് രേഖപ്പെടുത്തിയിരിക്കണം.അറിയിപ്പുകിട്ടിയ മെയിലിൽ നിന്ന് തന്നെ മറുപടിയും അയക്കണം. ഇ-മെയിൽ അയച്ച തീയതിയും സമയവും ഫയലിൽ രേഖപ്പെടുത്തണമെന്നും സർക്കുലറിലുണ്ട്.