cen

ഉദിയൻകുളങ്ങര: സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ പാലിയോട് ബ്രാഞ്ചിന്റെ (കുറുവാട്) ശാഖ​,​ ചാമവിളയിൽ പ്രവർത്തനമാരംഭിച്ചു. മുണ്ടനാട് വാർഡ് മെമ്പർ ശ്രീകലയുടെ സാന്നിദ്ധ്യത്തിൽ പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. ബാങ്ക് മാനേജർ ഷാർമി,ബാങ്ക് ജീവനക്കാരായ വിനോദ്കുമാർ,റീന,പഞ്ചായത്ത് അംഗം അനീഷ്,കോൺഗ്രസ് എസ് നിയോജക മണ്ഡലം പ്രസിഡന്റ് ചാമവിള രാജേഷ്, കയ്ആർക്ക് എം.ഡി ഷാജി,പാലിയോട് രതീഷ്,ദീപു,ഷിബു.വി,സഹദേവൻ,ബാലരാജ് തുടങ്ങിയവർ പങ്കെടുത്തു.