
വർക്കല: വർക്കല നഗരസഭയിലെ ഭിന്നശേഷി കുട്ടികളുടെ കലാ - കായിക മത്സരങ്ങൾ വിസ്മയോത്സവം 2022 നഗരസഭ ചെയർമാൻ കെ.എം. ലാജി ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജിനിമൻസാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ശ്രീമതി കുമാരി സുദർശിനി മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, വാർഡ് കൗൺസിർമാർ തുടങ്ങിയവർ സംസാരിച്ചു. ഐ.സി.ഡി.എസ് വർക്കല അഡിഷണൽ സി.ഡി.പി.ഒ ജ്യോതിഷ്‌മതി. വി സ്വാഗതം പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാ കായികമത്സരങ്ങൾ നടന്നു. വൈകിട്ട് 4ന് നടന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും അഡ്വ ശ്രീ. ജോയി എം.എൽ.എ നിർവഹിച്ചു. ഐ.സി.ഡി.എസ്, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജിത്ത് പങ്കെടുത്തു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ. കെ നിർവഹണം നടത്തിയ പരിപാടിയിൽ സൂപ്പർവൈസർ അനീസാറാണി എ.എസ് കൃതജ്ഞത അറിയിച്ചു. പ്രശസ്ത മജിഷ്യൻ ശ്രീ ഹാരിസ് താഹയുടെ മാജിക് ഷോ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.