
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഇന്ന് വിദ്യാഭ്യാസ ബന്തിന് ആഹ്വാനം ചെയ്ത് കെ.എസ്.യു സംസ്ഥാന കമ്മിറ്റി. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്നാണ് ആഹ്വാനം. സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കുന്നതിനെതിരെയാണ് കെ.എസ്.യു ഇന്നലെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്. നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു.