വർക്കല:വർക്കല നഗരസഭയിലെ അങ്കണവാടി കുട്ടികളുടെ കലാ കായിക മത്സരങ്ങൾ ശലഭോത്സവം 2022 നഗരസഭാ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജ്നി മൻസാർ മറ്റു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ,വാർഡ് കൗൺസിർമാർ തുടങ്ങിയവർസംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാ കായികമത്സരങ്ങളും വൈകിട്ട് 4ന് സമ്മാനദാനവും നടന്നു.ഐ.സി.ഡി.എസ് സൂപ്പർവൈസർ രേഖ.കെ.നിർവഹണം നടത്തി.ഐ.സി.ഡി.എസ് സൂപ്പർവൈസർ അനീസാറാണി.എ.എസ് നന്ദി പറഞ്ഞു.