pada-pusthakam

തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷത്തെ ഒന്നു മുതൽ 10വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈൻ മുഖേന ഇൻഡന്റ് രേഖപ്പെടുത്തുവാനുള്ള സൗകര്യം കൈറ്റിന്റെ www.kite.kerala.gov.in വെബ്‌സൈറ്റിൽ ഇന്നു മുതൽ 30 വരെ ലഭിക്കും.സർക്കാർ /എയിഡഡ് /ടെക്നിക്കൽ സ്‌കൂളുകൾക്കും അംഗികാരമുള്ള അൺഎയിഡഡ് /സി.ബി.എസ്.ഇ./നവോദയ സ്‌കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് രേഖപ്പെടുത്താം.അ‌ടുത്ത അദ്ധ്യയന വർഷത്തിൽ ഒന്നാം വാല്യം 288 ടൈറ്റിലുകളും രണ്ടാം വാല്യം 183 ടൈറ്റിലുകളും,മൂന്നാം വാല്യം 20 ടൈറ്റിലുകളും ഉൾപ്പടെയുള്ള പാഠപുസ്തകങ്ങളാണുള്ളത്.എല്ലാ പ്രഥമാദ്ധ്യാപകരും അവരുടെ സ്‌കൂളിന് ആവശ്യമായ പാഠപുസ്തകങ്ങൾ കൃത്യ സമയത്തുനുള്ളിൽ ഇൻഡന്റ് ചെയ്യേണ്ടതാണ്.മാർഗനിർദ്ദേശങ്ങളടങ്ങിയ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബസൈറ്റിലും http://education.kerala.gov.in എല്ലാ വിദ്യാഭ്യസ (ഉപ ഡയറക്ടർ,ഉപജില്ലാ) ഓഫീസുകളിലും ലഭ്യമാണ്.