ghhjkj

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 347/2021), തിരുവനന്തപുരം ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (പ്ലംബർ) (കാറ്റഗറി നമ്പർ 752/2021,പാലക്കാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 259/2021) എന്നീ തസ്തികളിൽ സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

 അഭിമുഖം

ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്- ഒന്നാം എൻ.സി.എ- എസ്.ഐ.യു.സി നാടാർ (കാറ്റഗറി നമ്പർ 689/2021), ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ)- നാലാം എൻ.സി.എ പട്ടികവർഗം (കാറ്റഗറി നമ്പർ 683/2021), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം)- ഒന്നാം എൻ.സി.എ- ഈഴവ/തിയ്യ/ബില്ലവ,വിശ്വകർമ്മ (കാറ്റഗറി നമ്പർ 330/2021, 331/2021), തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം)- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 660/2021), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം,​കാറ്റഗറി നമ്പർ 168/2022), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം,​കാറ്റഗറി നമ്പർ 167/2022) എന്നീ തസ്തികകളിൽ അഭിമുഖം നടത്തും.

 ചുരുക്കപ്പട്ടിക

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സെക്ഷൻ ഹെഡ് (കൊമേഴ്സ്യൽ പ്രാക്ടീസ്,​കാറ്റഗറി നമ്പർ 189/2019), ജലഗതാഗത വകുപ്പിൽ പെയിന്റർ- ഒന്നാം എൻ.സി.എ-ഒ.ബി.സി (കാറ്റഗറി നമ്പർ 422/2021), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്- രണ്ടാം എൻ.സി.എ- എൽ.സി/എ.ഐ (കാറ്റഗറി നമ്പർ 511/2020), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്,​കാറ്റഗറി നമ്പർ 254/2021), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2- നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 277/2018, 278/2018),കൊല്ലം,പാലക്കാട്,വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം,​കാറ്റഗറി നമ്പർ 518/2019), പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹെഡ്മാസ്റ്റർ(ഹൈസ്‌കൂൾ)/അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ (പട്ടികവർഗം,​കാറ്റഗറി നമ്പർ 268/2021) എന്നീ തസ്‌തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

 ഓൺലൈൻ പരീക്ഷ
ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നാച്ചുർ ക്യുവർ,​കാറ്റഗറി നമ്പർ 182/2022) തസ്‌തികയിൽ ഓൺലൈൻ പരീക്ഷ നടത്തും.


 വിവരണാത്മക പരീക്ഷ
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സംസ്‌കൃതം- ന്യായ,​ കാറ്റഗറി നമ്പർ 02/2022) തസ്‌തികയിൽ വിവരണാത്മക പരീക്ഷ നടത്തും.

 അർഹതാപട്ടിക
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 747/2021), കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 510/2021), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിവിടങ്ങളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 608/2021), സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിവിടങ്ങളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 609/2021), കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 470/2021), വിവിധ വകുപ്പുകളിൽ എൽ.ഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം,​കാറ്റഗറി നമ്പർ 569/2021) എന്നീ തസ്തികകളിൽ അർഹതാപട്ടിക പ്രസിദ്ധീകരിക്കും.