തിരുവനന്തപുരം: സമ്മോഹനം കൂട്ടായ്മയുടെ നേതൃത്വത്തിൽ നെഹ്റുവിന്റെ ജന്മദിനം ആഘോഷിച്ചു.മുതിർന്ന കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ ഉദ്ഘാടനം ചെയ്തു.അരിസ്റ്റോ ജംഗ്ഷനിലെ നെഹ്റു പ്രതിമയിൽ അദ്ദേഹം പുഷ്‌പാർച്ചന നടത്തി.സമ്മോഹനം ​​ചെയർമാൻ അഡ്വ.വിതുര ശശി അദ്ധ്യക്ഷത വഹിച്ചു.ഭാരത് സേവക് സമാജ് ദേശീയ ചെയർമാൻ ബി.എസ്.ബാലചന്ദ്രൻ,പിരപ്പൻകോട് സുഭാഷ്, അഡ്വ.കെ.വിശ്വനാഥൻ, തെന്നൂർ നസീം, കെ.കെ.ഗോപകുമാർ,എൻ.കെ.വിജയകുമാർ, അഡ്വ.സി.കെ.വത്സലകുമാർ,ബി.രാജൻ,സജീവ് മേലതിൽ, എസ്.പ്രസന്നൻ,ബി.ശശിധരൻ നായർ,രവി ശ്രീധരൻ,സേവ്യർ ബാലരാമപുരം,ആർ.ബി.ഹരികുമാർ, ജെ.വേണുഗോപാൽ, എസ്.ശ്യാംലാൽ,എം.എസ്.സെൽവരാജ്,ഇ.എ.ഹക്കിം,വി.ശിവശങ്കരപ്പിള്ള,വിജയകുമാർ തമ്പാനൂർ തുടങ്ങിയവർ പങ്കെടുത്തു.