
വർക്കല: അയിരൂർ എം.ജി.എം സ്കൂളിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫെയറി ഫെസ്റ്റ് 2022 ഫ്ലവേഴ്സ് ടോപ് സിംഗർ സീസൺ 2 റണ്ണറപ്പായ ആൻ ബെൻസൺ ഉദ്ഘാടനം ചെയ്തു. കിഡ്സ്, കെ.ജി വിഭാഗത്തിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.കുട്ടികലുടെ ചാച്ചാജിയായി അഞ്ചാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻമനു കുട്ടികളെ അഭിസംബോധന ചെയ്തു.പ്രിൻസിപ്പൽ ഡോ.എസ്.പൂജ, ട്രസ്റ്റ് സെക്രട്ടറി ഡോ.പി.കെ.സുകുമാരൻ,വൈസ് പ്രിൻസിപ്പൽ മോനി ഏഞ്ചൽ,പി.ടി.എ പ്രസിഡന്റ് ഹരിദേവ് എന്നിവർ പങ്കെടുത്തു. കെ.ജി.വിഭാഗം ഹെഡ്ഗേൾ ശിവാനി.ആർ സ്വാഗതവും ഹെഡ്ബോയ് മുഹമ്മദ് അയ്മെൻ നന്ദിയും പറഞ്ഞു.