തിരുവനന്തപുരം: ബാല സൗഹൃദ സംസ്ഥാനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ,പൊതു ഗതാഗതം,പൊതുസ്ഥലങ്ങൾ തുടങ്ങി എല്ലായിടങ്ങളും ബാല സൗഹൃദമാകണം. വനിതാ ശിശു വികസന വകുപ്പും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയും സംയുക്തമായി നടത്തിയ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികൾക്കുള്ള ഉജ്ജ്വല ബാല്യം പുരസ്കാരം മന്ത്രി സമ്മാനിച്ചു. തിരുവനന്തപുരത്തു നിന്ന് പൊതുവിഭാഗത്തിൽ ഉമ .എസ്, ഫത്തീഹ് ഷബീർഎന്നിവരും ഭിന്നശേഷി വിഭാഗത്തിൽ ജീവശിവനും പുരസ്കാരം ഏറ്റുവാങ്ങി. ഭാവിയിൽ നിർണായക പങ്ക് വഹിക്കുന്നവരാണ് കുട്ടികളെന്ന് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
ബാലനിധി ക്യു ആർ കോഡ് ലോഞ്ച് മന്ത്രി നിർവഹിച്ചു.ടെക്‌നോപാർക്ക് എം.ജി.എം ഫിനാൻസിലെ അജിത് രവീന്ദ്രൻ ക്യുആർ കോഡ് മുഖേനയുള്ള ആദ്യ സംഭാവന നൽകി.വഞ്ചിയൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ വിദ്യാർത്ഥിനി നന്മ എസ്.സ്വാഗതം പറഞ്ഞു.ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ,വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്,വകുപ്പ് ഡയറക്ടർ പ്രിയങ്ക.ജി,മിഷൻ വാത്സല്യയുടെ പ്രോഗ്രാം മാനേജർ വേണു.വി.എസ്,ഐ.എസ്.ആർ.ഒ സീനിയർ സയന്റിസ്റ്റ് ഡോ.വി.ആർ.ലളിതാംബിക, ബാലതാരങ്ങളായ സ്നേഹ അനു,വസിഷ്ഠ്,ഡെപ്യൂട്ടി കളക്ടർ അശ്വതി ശ്രീനിവാസ്,നെയ്യാറ്റിൻകര ഗവ. എച്ച്. എസ്.എസ് വിദ്യാർത്ഥി ആദർശ് ആർ. എ തുടങ്ങിയവർ പങ്കെടുത്തു.
കുട്ടികളുമായി നടന്ന ഇന്ററാക്ടീവ് സെക്ഷനിൽ മന്ത്രി വീണാ ജോർജും തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി,ഡോ.വി.ആർ.ലളിതാംബിക,അശ്വതി ശ്രീനിവാസ്,ബാലതാരങ്ങളായ സ്നേഹ അനു,വസിഷ്ഠ് തുടങ്ങിയവരും പങ്കെടുത്തു.