
തിരുവനന്തപുരം: ലോക ക്വാളിറ്റി വാരത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രിയിൽ ബോധവത്കരണം നടന്നു. ആശുപത്രിയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി ഉദ്ഘാടനം ചെയ്തു. ക്വാളിറ്റി വാരാഘോഷത്തോടനുബന്ധിച്ച് ആശുപത്രി ജീവനക്കാർക്കായി നടത്തിയ പോസ്റ്റർ നിർമ്മാണം, ക്വിസ് തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും ക്വാളിറ്റി ചാമ്പ്യൻമാരെ ആദരിക്കലും ചടങ്ങിൽ നടന്നു. ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരായ ഡോ.രാജശേഖരൻ നായർ (സീനിയർ കൺസൾട്ടന്റ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി), ഡോ.ഉണ്ണികൃഷ്ണൻ (സീനിയർ വാസ്‌കുലർ സർജൻ), ക്വാളിറ്റി മാനേജർ ബിന്ദു കൃഷ്ണ, മെഡിക്കൽ സൂപ്രണ്ട് അനൂപ് ചന്ദ്രൻ പൊതുവാൾ, സി.എൽ.ഒ രാധാകൃഷ്ണൻ നായർ, എച്ച്.ആർ മാനേജർ ദേവീകൃഷ്ണ, നഴ്സിംഗ് സൂപ്രണ്ട് റെയ്ച്ചലമ്മ ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.