തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 'പ്രണയവും വർത്തമാനകാലവും' എന്ന വിഷയത്തിൽ പ്രൊഫ.എൻ.കൃഷ്ണപിള്ള ഫൗണ്ടേഷൻ നാളെ വൈകിട്ട് 5ന് നടക്കുന്ന സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യും.ഫൗണ്ടേഷൻ ചെയർമാൻ ബേബിമാത്യു സോമതീരം അദ്ധ്യക്ഷത വഹിക്കും.കെ.സുദർശനൻ,​ ശ്രീകുമാർ മുഖത്തല,​വി.സുരേശൻ നർമ്മകൈരളി,​പി.എസ്.ശ്രികല,​അനീഷ്യ ജയദേവ്,​ അൽഫോൺസാ ജോയ്,​ ജാസ്മിൻ,​എസ്.മാളവിക എന്നിവർ പങ്കെടുക്കും. 4ന് ഡോ.പ്രഭാകരൻ പയ്യാടക്കത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കവിയരങ്ങ് ഡോ.എഴുമറ്രൂ‌ർ രാജാരാജ വർമ്മ ഉദ്ഘാടനം ചെയ്യും.സംവാദത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി.പൊഴിയൂരിനെ വിവരം അറിയിക്കണം. ഫോൺ 9947005503.