
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവുമധികം കാലം തുടർച്ചയായി മുഖ്യമന്ത്രിയായ വ്യക്തിയെന്ന റെക്കാഡ് സ്വന്തമാക്കി പിണറായി വിജയൻ. മുഖ്യമന്ത്രിപദത്തിൽ പിണറായി ഇന്നലെ 2364 ദിവസം പിന്നിട്ടു. ഇതോടെ സി.പി.ഐയിലെ സി. അച്ചുതമേനോന്റെ റെക്കാഡ് പിണറായി മറികടന്നു. അടിയന്തരാവസ്ഥക്കാലത്ത് തിരഞ്ഞെടുപ്പ് വൈകിയതിനാലാണ് അച്ചുതമേനോൻ മന്ത്രിസഭയ്ക്ക് കാലാവധി നീട്ടിക്കിട്ടിയത്. അതിന് മുമ്പ് പതിനേഴ് ദിവസം അദ്ദേഹം കാവൽ മുഖ്യമന്ത്രിയുമായിരുന്നു. എന്നാൽ, ഭരണത്തുടർച്ച നേടിക്കൊണ്ടാണ് പിണറായി വിജയൻ ആ നേട്ടത്തെ ഇപ്പോൾ മറികടന്നിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇ.കെ. നായനാർക്കാണ്. പത്ത് വർഷവും 353 ദിവസവും.