തിരുവനന്തപുരം:ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്റുവിന്റെ ജന്മദിനം ആഘോഷിച്ചു. മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു.സാമൂഹ്യകലാ- സാംസ്കാരിക രംഗത്തെ വ്യക്തികൾക്ക് ചാച്ചാജി പുരസ്കാരം സമ്മാനിച്ചു.ഐ.ബി.സതീഷ് എം.എൽ.എ,പാളയം ഇമാം ഡോ.വി.പി.സുഹൈബ് മൗലവി,ഡെപ്യൂട്ടിമേയർ പി.കെ.രാജു,നഗരസഭാംഗം എസ്.എം.ബഷീർ,ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എസ്.ജലീൽ മുഹമ്മദ്,കാര്യവട്ടം ശ്രീകണ്ഠൻ നായർ, എം.എൻ.ഗിരി,പി.എം.ഹുസൈൻ ജിഫ്രി തങ്ങൾ,സുൽഫി ഷഹീദ്,കുന്നത്തൂർ ജെ.പ്രകാശ്,പൂവച്ചൽ നാസർ, പാപ്പനംകോട് അൻസാരി,മായ.വി.എസ്.നായർ,അനുജ ആൻസി ഷഫീക്ക് തുടങ്ങിയവർ സംസാരിച്ചു.