anti-drug

തിരുവനന്തപുരം : ലഹരി വിരുദ്ധ ബോധവത്കരണ ബഹുജന കാമ്പെയിന്റെ രണ്ടാം ഘട്ടമായി ശിശുദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംസ്ഥാനത്തെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തതിന്റെ പുനഃസംപ്രേഷണം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കൈറ്റ് വിക്ടേഴ്സിൽ നടക്കും. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും വിദ്യാർത്ഥികൾക്ക് പരിപാടി കാണുന്നതിനുള്ള സൗകര്യമൊരുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചു. കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിലും പരിപാടി ലഭിക്കും.