bjp

നെടുമങ്ങാട്: നഗരസഭയുടെ വികസന മുരടിപ്പിനും അനധികൃത നിയമനത്തിനുമെതിരെ ബി.ജെ.പി നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമങ്ങാട് നഗരസഭയിലേക്ക് നടത്തിയ പ്രകടനവും ധർണയും ജില്ലാ സെക്രട്ടറി മുളയറ രതീഷ് ഉദ്ഘടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറി കുറക്കോട് ബിനു അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം ജനറൽ സെക്രട്ടറി കൊല്ലംകാവ് മണിക്കുട്ടൻ,വൈസ് പ്രസിഡന്റുമാരായ കരകുളം സുനിൽ,നെട്ടയിൽ സുനിലാൽ,സെക്രട്ടറിമാരായ മുരളി കരകുളം,രതീഷ് പ്ലാത്തറ,ബിന്ദു ശ്രീകുമാർ,കൗൺസിലർമാരായ വിനോദിനി,സുമയ്യ മനോജ്‌,താരാ ജയകുമാർ,സംഗീത രാജേഷ്,എസ്.സി മോർച്ച ജില്ലാ ഐ.ടി കോർഡിനേറ്റർ നിശാന്ത് വഴയില,മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ ശാലിനി,എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ്‌ അജിത് വട്ടപ്പാറ,ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ്‌ രാജേഷ് ഏണിക്കര,സെൽ കോർഡിനേറ്റർ മിഥുൻ സുരേഷ്,ഏരിയ പ്രസിഡന്റ്‌ തുളസി,ഹരി കുമാർ,പൂവത്തൂർ ഏരിയ ജനറൽ സെക്രട്ടറി കനകരാജ് തുടങ്ങിയവർ പങ്കെടുത്തു.