job

തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ ജീവൻ നഷ്ടമായ മത്സ്യത്തൊഴിലാളികളുടെ വിധവകളിൽ നഴ്സിംഗ് യോഗ്യതയുള്ള രണ്ട് പേർക്ക് ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 തസ്തികയിൽ നിയമനം നൽകും. മിനിമോൾ മറിയ ദാസൻ, ആശ നെൽസൻ എന്നിവർക്കാണ് ജോലി ലഭിക്കുക. തിരുവനന്തപുരം ജില്ലയിൽ ഉടൻ വരുന്ന ഒഴിവുകളിൽ നിയമനം നൽകും. ഫിഷറീസ് വകുപ്പിന്റെ നിർദ്ദേശത്തിൽ ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ഓഖി ദുരന്തത്തിൽ മരിക്കുകയോ കാണാതാവുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ വിധവകളിൽ 42 പേർക്ക് മത്സ്യഫെഡിന്റെ മുട്ടത്തറയിലെ നെറ്റ് ഫാക്ടറിയിൽ ജോലി നൽകിയിരുന്നു.