
തിരുവനന്തപുരം: കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.റ്റി./ ഐ.എച്ച്.ആർ.ഡി. കോളേജുകളിലെ ഒന്നാം വർഷ ബിരുദ, പി.ജി കോഴ്സുകളിൽ സ്‌പോട്ട് അലോട്ട്‌മെന്റ് 17 ന് രാവിലെ 11ന് അതാത് കോളേജുകളിൽ നടത്തും. വിവരങ്ങൾക്ക് https://admissions.keralauniversity.ac.in/
പരീക്ഷാഫലം
ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ. ഹിസ്റ്ററി (എസ്.ഡി.ഇ. - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018, 2019 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.എസ്‌സി ജിയോളജി 2020 - 2022 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മൂന്നാം സെമസ്റ്റർ ബി.എസ്‌സി ഫിസിക്സ് ആന്റ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (328) (റെഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017 അഡ്മിഷൻ, മേഴ്സിചാൻസ് - 2016, 2015, 2014 അഡ്മിഷൻ), മാർച്ച് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ്
ഡിസംബർ 13 ന് തുടങ്ങുന്ന ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം, എൽ.എൽ.ബി/ബി.ബി.എ, എൽ.എൽ.ബി. പരീക്ഷകൾക്ക് പിഴകൂടാതെ നവംബർ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ഒമ്പതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി. മേഴ്സിചാൻസ് പരീക്ഷയ്ക്ക് പിഴകൂടാതെ നവംബർ 30 വരെയും 150 രൂപ പിഴയോടെ ഡിസംബർ 3 വരെയും 400 രൂപ പിഴയോടെ ഡിസംബർ 6 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.എ./എം.എസ്‌സി/എം.കോം./എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ./എം.പി.എ./എം.റ്റി.എ. (മേഴ്സിചാൻസ് - 2010 - 2017 അഡ്മിഷൻ), ഡിസംബറിൽ നടക്കുന്ന പരീക്ഷാരജിസ്‌ട്രേഷൻ തു
ടങ്ങി. പിഴകൂടാതെ നവംബർ 15 വരെയും 150 രൂപ പിഴയോടെ 18 വരെയും 400 രൂപ പിഴയോടെ 21 വരെയും ഓഫ്‌ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാകേന്ദ്രം
നാലാം സെമസ്റ്റർ എം.എ/എം.എസ്‌സി/എം.കോം മേഴ്സിചാൻസ് (2010 മുതൽ 2017 അഡ്മിഷൻ വരെ), ജൂലായ് 2022 പരീക്ഷകൾക്ക് കൊല്ലം എസ്.എൻ.കോളേജ് പരീക്ഷാകേന്ദ്രമായ പെൺകുട്ടികൾ കൊല്ലം ശ്രീനാരായണ വനിതാ കോളേജിലും ആൺകുട്ടികൾ കൊല്ലം ടി.കെ.എം.കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിലും പരീക്ഷ എഴുതണം. തീയതിയും സമയവും മാറ്റമില്ല.
എം.എഡ്. - സ്‌പോട്ട് അഡ്മിഷൻ
എം.എഡ് പ്രോഗ്രാമിന് ഒഴിവുളള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തും. താത്പര്യമുള്ളവർ 17ന് രാവിലെ 10 ന് ഹാജരാകണം.