hi

കല്ലറ: പാലോട് ഉപജില്ലാ സ്കൂൾ കലോത്സവം ഭരതന്നൂർ സ്കൂളിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന സമ്മേളനത്തിൽ പാങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് എം.എം.ഷാഫി അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ സി.ഒ ലാൽ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്തംഗം ബിൻഷാ ബി.ഷറഫ്,വാമനപുരം പഞ്ചായത്ത് പ്രസിഡന്റ് ജി.ഒ.ശ്രീവിദ്യ,ഗ്രാമ പഞ്ചായത്തംഗം ബിന്ദു,പാലോട് എ.ഇ.ഒ വി.ഷീജ,ഹെഡ്മിസ്ട്രസ് ഷീജ എസ്.നായർ,പാലോട് ബി.പി.സി ബൈജു,എച്ച്.എം ഫോറം സെക്രട്ടറി ബി.കെ.ബിജു,പി.ടി.എ പ്രസിഡന്റ് ഹേമന്ത്,എസ്.എം.സി ചെയർമാൻ മധുസൂദനൻ,രാകേഷ് സി.എസ് എന്നിവർ പങ്കെടുത്തു.