
ലിപ് ലോക്കും ഇന്റിമേറ്റ് രംഗങ്ങളിലും അഭിനയിക്കില്ലെന്ന് നിലപാട് മാറ്റി ഉദയനിധി സ്റ്റാലിൻ. പുതിയ ചിത്രമായ കലഗ തലൈവനിൽ ഇന്റിമേറ്റ് രംഗങ്ങളിൽ ഉദയനിധി സ്റ്റാലിൻ അഭിനയിച്ചു. ഇതാദ്യമായാണ് ഉദയനിധി സ്റ്റാലിൻ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നത്. സംവിധായകൻ നിർബന്ധിച്ചതുകൊണ്ടും തിരക്കഥയിൽ ആ രംഗം ആവശ്യമായതിനെത്തുടർന്ന് സമ്മതിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നായിക നിധി അഗർവാളുമായാണ് ഉദയനിധി സ്റ്റാലിൻ ലിപ്ലോക്ക് രംഗങ്ങളിൽ അഭിനയിച്ചത്. ഉദയനിധി കഴിവതും നായികമാരുമായി ഇഴുകിച്ചേർന്ന് അഭിനയിക്കുന്നതും ചുംബനരംഗത്തിൽ നിന്ന് അകന്നു നിൽക്കുന്നതും പതിവാണ്. മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന കലഗ തലൈവൻ നവംബർ 18ന് റിലീസ് ചെയ്യും. സാധാരണക്കാരനായ ഒരു യുവാവ് രാഷ്ട്രീയത്തിൽ എത്തുന്നതും തലൈവനായി മാറുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.