
അശ്വതി: സാമ്പത്തിക പ്രതിസന്ധി, ഇഷ്ടജനസഹവാസം, പുണ്യദേവാലയ സന്ദർശനം, രാഷ്ട്രീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിക്കൽ.
ഭരണി: ആദ്ധ്യാത്മിക പരിപാടികളിൽ പങ്കെടുക്കൽ, സത്സംഗം, നിദ്രാഭംഗം, നവീന ഗൃഹപ്രവേശം, വിദ്യാർത്ഥികൾ പരീക്ഷാദികളിൽ നല്ല പ്രകടനം കാഴ്ചവയ്ക്കും.
കാർത്തിക: സർക്കാരിൽ നിന്ന് ആനുകൂല്യം, പ്രമുഖരുടെ സംഗീതസദസുകളിൽ സാന്നിദ്ധ്യം വഹിക്കും.
രോഹിണി: വസ്തുവാഹന ലാഭം, സൗന്ദര്യവർദ്ധക സാമഗ്രികളുടെ ലബ്ധി, സൽസന്താനസൗഭാഗ്യം.
മകയിരം: പ്രഗത്ഭരുടെ വിരുന്നുസൽക്കാരങ്ങളിൽ പങ്കെടുക്കും. ഗൃഹോപകരണങ്ങൾ വാങ്ങും. രോഗനിർണയാവശ്യങ്ങൾക്കായി ആശുപത്രി സന്ദർശനം.
തിരുവാതിര: ഉദ്യോഗാർത്ഥികൾക്ക് ചെറിയതെങ്കിലും സർക്കാർ ജോലി ലഭിക്കും, അപകടങ്ങളിൽ നിന്ന് രക്ഷപ്പെടൽ, വനവാസം, വ്രതാനുഷ്ഠാനം, മലകയറ്റം, പുണ്യദേവാലയ സന്ദർശനം.
പുണർതം: സംഭാഷണങ്ങളിലെ അപാകത നിമിത്തം ബന്ധുക്കൾ ശത്രുക്കളായി തീരും. കൈയിൽ വേണ്ടതിലധികം ധനമുണ്ടായിട്ടും പട്ടിണികിടക്കേണ്ട അവസ്ഥ.
പൂയം: വിദ്യാർത്ഥികൾക്ക് ഉപരിപഠനങ്ങൾക്ക് ഇഷ്ടപ്പെട്ട വിഷയം ലഭിക്കും, സന്താനങ്ങൾ വഴി അപവാദശ്രവണം.
ആയില്യം: വിദേശ നിർമ്മിതമായ വിലപ്പെട്ട വസ്തുക്കൾ പാരിതോഷികമായി ലഭിക്കും, മേലധികാരികളിൽ നിന്ന് അംഗീകാരവും പ്രോത്സാഹനവും.
മകം: വിശ്വസ്തരായ സുഹൃത്തുക്കളുടെ സഹായ സഹകരണം ലഭിക്കും. വിവാഹം നിശ്ചയിക്കൽ, ആത്മീയ പരിപാടികളിൽ അർപ്പണമനോഭാവത്തോടെ പങ്കെടുക്കും.
പൂരം: മേലധികാരികളിൽ നിന്ന് പ്രോത്സാഹനവും അംഗീകാരവും, വിമർശനങ്ങളെ അഭിമുഖീകരിച്ച് ജനസമ്മതി നേടും.
ഉത്രം: ഏതു രംഗത്തും കിട്ടുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തും. സൽകീർത്തി, ജ്ഞാന വർദ്ധനവ്, പല സ്രോതസുകളിൽ നിന്നും ധനം വന്നുചേരും.
അത്തം: ഉന്നതതല വ്യക്തികളുമായി അടുത്ത് പരിചയപ്പെടാനിടവരും. വളരെക്കാലമായി കാണാനാഗ്രഹിക്കുന്നവരെ യാദൃച്ഛികമായി കണ്ടുമുട്ടും.
ചിത്തിര: വിദേശ ധനം ലഭിക്കും, നല്ല തുക ദേവാലയങ്ങൾക്കും വിദ്യാലയങ്ങൾക്കുമായി സംഭാവന നൽകും.
ചോതി: സജ്ജന ബഹുമാന്യത, ഏറ്റെടുത്ത ജോലി കൃത്യമായി നിർവഹിക്കാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. ലഹരിപദാർത്ഥങ്ങളോട് വൈമുഖ്യം.
വിശാഖം: മേലധികാരികളുടെ നീരസം സമ്പാദിക്കാനിടയുണ്ട്. ഗൃഹനിർമ്മാണപ്രവർത്തനം താത്കാലികമായി നിറുത്തിവയ്ക്കേണ്ടിവരും. അന്ധവിശ്വാസങ്ങൾക്കടിമപ്പെടും.
അനിഴം: വിവാഹം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അനുകൂല സാഹചര്യം. യന്ത്രത്തകരാറുകൾ, ധനനഷ്ടം സംഭവിക്കാനിടയുണ്ട്.
തൃക്കേട്ട: ഭാഗ്യക്കുറിയോ ചിട്ടിയോ വീണുകിട്ടും. പുതിയ വിദ്യ പഠിക്കുന്നതുമൂലം ഗുണാനുഭവമുണ്ടാകും.
മൂലം:ബന്ധുക്കൾ ശത്രുക്കളെപ്പോലെ പെരുമാറും. പ്രഗത്ഭരുടെ സംഗീതക്കച്ചേരി കേട്ടാസ്വദിക്കൽ, ദിനചര്യയിൽ കാര്യമായ വ്യതിയാനം.
പൂരാടം: അധികരിച്ച രക്തസമ്മർദ്ദം, പ്രമേഹം, രാഷ്ട്രീയപരമായി മാന്യത നഷ്ടപ്പെടും. വിദേശ ജോലി നഷ്ടപ്പെടൽ.
ഉത്രാടം: വാടകയിനത്തിലും വിദേശ ധനലബ്ധി വഴിയും വാഹനാദികളിൽ നിന്നും പ്രശസ്തിയും അംഗീകാരവും ധനവർദ്ധനവുമുണ്ടാകും. ചെലവേറിയ വഴിപാടുകൾ ആത്മാർത്ഥമായി നടത്തും.
തിരുവോണം: കലാസാഹിത്യ പ്രവർത്തനംമൂലം വരുമാനവും ബഹുമാനവും വർദ്ധിക്കും. സൗന്ദര്യവർദ്ധക സാമഗ്രികൾക്കും ഗൃഹത്തിന്റെ അറ്റകുറ്റപ്പണികൾക്കും നല്ല തുക വേണ്ടിവരും.
അവിട്ടം: മദ്യപാനം, പന്തുകളി, ശീട്ടുകളി, ചൂതുകളി മുതലായവയിൽ അമിത താത്പര്യമുണ്ടാകും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാൻ താമസമുണ്ടാകും.
ചതയം: പല നല്ല കാര്യങ്ങളും ചുണ്ടിനും കപ്പിനുമിടയിൽവച്ച് തട്ടിപ്പോകാനിടയുണ്ട്. സാഹസിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
പൂരുരുട്ടാതി : ലഭിക്കുമെന്ന് കരുതിയിരുന്ന ഗൃഹം വയ്ക്കാനുള്ള സഹായധനം ലഭിക്കാനിടയില്ല. പുതിയ പരിചയക്കാരെ അന്ധമായി വിശ്വസിക്കുകമൂലം വലിയ ചതിയിലകപ്പെടുവാനിടയുണ്ട് .
ഉതൃട്ടാതി : കലാരംഗത്തും പത്രപ്രവർത്തനരംഗത്തും പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കുകയും പ്രാഗൽഭ്യം തെളിയിക്കുവാനുള്ള അവസരം വന്നുചേരുകയും ചെയ്യും. സന്താനങ്ങളുടെ വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം എടുക്കും. സൽക്കർമ്മാനുഷ്ഠാനങ്ങൾ, തീർത്ഥയാത്ര, വ്രതാനുഷ്ഠാനങ്ങൾ എന്നിവ നടത്തും.
രേവതി : വളരെക്കാലം മുമ്പ് കടം കൊടുത്തതും തിരികെ ലഭിക്കുകയില്ലെന്ന് വിശ്വസിച്ചിരുന്നതും ആയ സംഖ്യ പലിശസഹിതം തിരികെ ലഭിക്കും. അയൽപക്കക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാനിടയുണ്ട്.