kk

വർക്കല:വർക്കല നഗരസഭയിലെ ഭിന്ന ശേഷി കുട്ടികളുടെ കലാകായിക മത്സരം ശിവഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സജിനി മൻസാർ അദ്ധ്യക്ഷത വഹിച്ചു.ഐ.സി.ഡി.എസ് വർക്കല അഡീഷണൽ സി.ഡി.പി.ഒ വി.ജ്യോതിഷ്മതി,വൈസ് ചെയർപേഴ്സൺ കുമാരി സുദർശിനി മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർമാർ,സ്റ്റാൻഡിങ് കമ്മിറ്റിസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർതുടങ്ങിയവർ സംസാരിച്ചു.സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനവിതരണവും വി.ജോയി എം.എൽ.എ നിർവഹിച്ചു. ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാറാണി രഞ്ജി ത്ത്, ഐ.സി.ഡി.എസ് സൂപ്പർവൈ സർ കെ.രേഖ,സൂപ്പർവൈസർ എ. എസ്. അനീസാറാണി എന്നിവർ സംസാരിച്ചു. മജീഷ്യൻ ഹാരി സ് താഹയുടെ മാജിക് ഷോയുംനടന്നു.