വർക്കല: സംസ്ഥാന സ്‌കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലോടെ ദേശീയ സ്കൂൾ ഗെയിംസ് ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ച ഇടവാ എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസിലെ സങ്കീർത്തിനെയും സംസ്ഥാന തലത്തിൽ വെങ്കലമെഡൽ നേടിയ പാളയംകുന്ന് സ്കൂളിലെ സൂര്യലക്ഷ്മിയെയും ഡിസംബർ 2,3,4 തീയതികളിൽ കരാട്ടെ ഇന്ത്യ ഓർഗനൈസേഷൻ ഡൽഹിയിൽ സംഘടിപ്പിക്കുന്ന ദേശീയ സബ് ജൂനിയർ ചാമ്പ്യൻഷിപ്പിൽ അനുമോദിക്കും. നവംബർ 20ന് 3.30 ന് സംസ്ഥാന സ്‌കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വിജയിച്ച താരങ്ങളെയും ഡൽഹിയിൽ നടക്കുന്ന ദേശീയ സബ് ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന താരങ്ങളെയും വർക്കല കരാട്ടെ സെന്ററിന്റെ ആഭിമുഖ്യത്തിൽ അനുമോദിക്കുകയും യാത്രഅയപ്പ് ചടങ്ങും പുന്നമൂട് ജവഹർ പാർക്ക് വയലിൽ ഹൈപ്പർ മാർക്കറ്റ്‌ മിനി ഹാളിൽ നടക്കും.വർക്കല ഡി.വൈ.എസ്.പി.നിയാസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.വർക്കല മുനിസിപ്പൽ കൗൺസിലർ എൻ.അശോകൻ,ബ്ളോക്ക് പഞ്ചായത്ത് അംഗം ഷാലിബ്,റിട്ടയേർഡ് ഇന്ത്യൻ ആർമി ക്യാപ്ടൻ കടയ്ക്കൽ അനിൽകുമാർ,സതേൺ റെയിൽവേ ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ ജയചന്ദ്രൻ നായർ,വർക്കല പൊലീസ് പി.ആർ.ഒ വിജു.ടി,സുനിൽ മർഹബ,നവാദ് മാടൻവിള, ജിത്തോക്കു കായ് കരാട്ടെ കേരള ചീഫ് സെൻസായി വിജയൻ,കരാട്ടെ ഇൻസ്ട്രക്ടർ അജി മലനട തുടങ്ങിയവർ പങ്കെടുക്കും.