mla

ആര്യനാട്: സർക്കാരിന്റെ രണ്ടാംഘട്ട ലഹരിവിരുദ്ധ കാമ്പെയിന് അരുവിക്കര മണ്ഡലത്തിൽ തുടക്കമായി.ലഹരിക്കെതിരെ കാൽപ്പന്തുകളിയിലൂടെ പ്രതിരോധം തീർക്കാൻ മീനാങ്കൽ ട്രൈബൽ ഹൈസ്കൂളിൽ ഫുട്‌ബാൾ ടീമൊരുങ്ങി.ഗോകുലം കേരള എഫ്‌.സിയുടെ സഹകരണത്തോടെ ജില്ലയിലെ ഗോത്രമേഖലയിലെ സ്കൂളുകളിൽ ആരംഭിക്കുന്ന രണ്ടാമത്തെ ഫുട്‌ബാൾ ടീമാണിത്.

തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ഗോകുലം എഫ്‌.സിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയ ശേഷം ഡിസംബറിൽ ഇടിഞ്ഞാർ ട്രൈബൽ ഹൈസ്കൂൾ, മീനാങ്കൽ ട്രൈബൽ ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിമുക്തി ഫുട്‌ബോൾ ടീമുകളുടെ മത്സരവും സംഘടിപ്പിക്കും.

ആര്യനാട് എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച എസ്.എഫ്.സി മീനാങ്കൽ ഫുട്‌ബാൾ ടീം ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മയക്കുമരുന്നിനെതിരെയുള്ള ഗോൾ ചലഞ്ചിനും സ്‌കൂളിൽ തുടക്കമായി. വിമുക്തി ജില്ലാ മാനേജർ പി.കെ.ജയരാജ് ലഹരി വിരുദ്ധ സന്ദേശം നൽകി.