push

തിരുവനന്തപുരം: കുമാരപുരം അപ്സരയിൽ (തൈവിളാകം) ലയോള കോളേജ് കൗൺസലർ എസ്. പുഷ്പാബായി (68) കഴിഞ്ഞ 11 ന് വേളാവൂരിൽ വച്ചുണ്ടായ വാഹനാപകടത്തെത്തുടർന്ന് നിര്യാതയായി. കൊട്ടാരക്കരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പാൾ പുഷ്പാബായി ഓടിച്ചിരുന്ന കാറിൽ ലോറിയിടിക്കുകയായിരുന്നു. 13 ന് ഗോകുലംമെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഭർത്താവ് : അഡ്വ.ജെ .മോഹനൻ നായർ. മകൻ:ശിവകൃഷ്ണ (ബിസിനസ് ). മരുമകൾ: ഭദ്ര സഞ്ചയനം ഞായർ രാവിലെ 8 മണിക്ക് സ്വവസതിയിൽ.