തിരുവനന്തപുരം ജില്ലാതല കേരളോത്സവത്തിന് ഡിസംബർ 9 മുതൽ 11 വരെ നടക്കും.മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ എന്നിവിടങ്ങളിലാണ് കലാകായിക മത്സരങ്ങൾ നടക്കുക.ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ഷൈലജ ബീഗം അദ്ധ്യക്ഷത വഹിച്ചു.ഡിസംബർ 11ന് ജില്ലാ കേരളോത്സവം സമാപിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി,ജി.ആർ.അനിൽ,ആന്റണി രാജു,എം.പിമാരായ ശശി തരൂർ,അടൂർ പ്രകാശ്,എ.എ.റഹീം,എം.എൽ.എമാരായ കടകംപള്ളി സുരേന്ദ്രൻ,വി.ശശി, ഡി.കെ.മുരളി,സി.കെ.ഹരീന്ദ്രൻ,ഒ.എസ്.അംബിക,വി.ജോയി,കെ.ആൻസലൻ,ജി.സ്റ്റീഫൻ,ഐ.ബി.സതീഷ്,വി.കെ. പ്രശാന്ത്,എം.വിൻസന്റ്,മേയർ ആര്യാരാജേന്ദ്രൻ,കളക്ടർ ജെറോമിക് ജോർജ്ജ്, മാദ്ധ്യമപ്രവർത്തകൻ പി.കെ. രാജശേഖരൻ എന്നിവരാണ് മേളയുടെ രക്ഷാധികാരികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ ചെയർമാനും സെക്രട്ടറി വിജയകുമാർ കൺവീനറുമായ സംഘാടക സമിതിയുടെ കീഴിൽ 12 സബ് കമ്മിറ്റികളും രൂപീകരിച്ചു.