
ആറ്റിങ്ങൽ: ആറ്റിങ്ങൽ ഉപജില്ലാ കലോത്സവം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അദ്ധ്യക്ഷത വഹിച്ചു. കഥാകൃത്ത് നാഷിദ് എം.ഫാമി മുഖ്യാതിഥിയായിരുന്നു.
പ്രിൻസിപ്പൽ എസ്.അജിത, റിസപ്ഷൻ കമ്മിറ്റി കൺവീനർ സുനിൽകുമാർ.എം, നഗരസഭ വാർഡ് കൗൺസിലർ സുജി.എസ്, പി.ടി.എ പ്രസിഡന്റ് വിജുകുമാർ.വി.എസ്, എ.ഇ.ഒ ഇ വിജയകുമാരൻ നമ്പൂതിരി, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഹസീന, വൈസ് പ്രിൻസിപ്പൽ അനിൽകുമാർ.കെ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച വൈകിട്ട് 4ന് നഗരസഭ വൈസ് ചെയർമാൻ തുളസീധരൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും. വി.ശശി എം.എൽ.എ സമ്മാനവിതരണം നടത്തും.