1

വിഴിഞ്ഞം: അദാനിമാരല്ല, ജനങ്ങളാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തുറമുഖ വിരുദ്ധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അദാനിയുടെ ശബ്ദത്തിനല്ല പ്രാധാന്യം നൽകേണ്ടത്. ഏറ്റവും ആപത്കരമായ സന്ദർഭത്തിൽ നാടിന്റെ രക്ഷകരായി വന്ന കടലിന്റെ മക്കളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകണം. വിഴിഞ്ഞം പോർട്ട് വരാൻ ആഗ്രഹിച്ചയാളാണ് താൻ. അതിനുവേണ്ടി ജാഥ നടത്തിയിട്ടുണ്ട്. പക്ഷേ പോർട്ട് വരുമ്പോൾ ഇതുസംബന്ധിച്ച വിഷയങ്ങൾ പഠിക്കാൻ സർവേ നടത്തണമെന്ന അഭിപ്രായം അന്നും ഇന്നുമുണ്ട്. ഏത് വികസന പദ്ധതിയും ജനഹിതം പാലിച്ചാകണം നടപ്പാക്കേണ്ടതെന്നും സുധീരൻ പറഞ്ഞു.


ജനകീയ കൂട്ടായ്‌മയുടെ

സമരം ഇന്ന് 46ാം ദിനം

വിഴിഞ്ഞം: തുറമുഖ വിരുദ്ധ സമരത്തിനെതിരെ പ്രാദേശിക ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ 45ാം ദിവസത്തെ സത്യഗ്രഹം ജനകീയ പ്രതിരോധ സമിതി രക്ഷാധികാരി എസ്.എസ്.ചന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. വെങ്ങാനൂർ ഗോപകുമാർ,മുല്ലൂർ ചന്ദ്രൻ,തോട്ടം പ്രഭാകരൻ,തൈവിളാകം ബിനു, പ്രസന്നകുമാരി,ശ്യാമ,വിഷ്ണുരാജ് ഡാനിയൽ,സഞ്ചുലാൽ,മധു എന്നിവർ പങ്കെടുത്തു.