photo

പാലോട്:നന്ദിയോട് ഗ്രാമ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് ചെല്ലഞ്ചി ഗവ.എൽ.പി സ്‌കൂളിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയുടെ അനാവരണവും പ്രതിഭാസംഗമവും അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.നന്ദിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജരാജീവൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,പുല്ലമ്പാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലൈല ജ്ഞാനദാസ്, മെമ്പർമാരായ അംബിക അമ്മ,ബിജു ത്രിവേണി,വിവിധ രാഷ്ട്രീയ നേതാക്കൻമാരായ ജി.ആർ.പ്രസാദ്,പ്രദീപ്.ആർ, ബൈജു ചെല്ലഞ്ചി,ജനാർദ്ദനൻ നായർ,പവിത്രകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.