car

 കെ. സുധാകരനെ തള്ളി വി.ഡി സതീശൻ

ഹൈക്കമാൻഡ് ഇടപെട്ടു

തിരുവനന്തപുരം: ആർ.എസ്.എസിനെയും നെഹ്രുവിനെയും ചാരിയുള്ള കെ. സുധാകരന്റെ വിവാദ പ്രസ്താവനകൾ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധി

ക്കുമെന്ന ആശങ്ക കോൺഗ്രസിലും മുന്നണിയിലും ശക്തമായതോടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അടക്കം തള്ളിപ്പറയുകയും ഹൈക്കമാൻഡ് ഇടപെടുകയും ചെയ്തു. യു.ഡി.എഫിലെ മുഖ്യ സഖ്യകക്ഷിയായ മുസ്ലീം ലീഗിന് ഉൾക്കൊള്ളാനാവാത്ത പരാമർശങ്ങൾ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇടതുമുന്നണി മുതലെടുക്കുമെന്ന ആശങ്ക വളർന്നതോടെ സുധാകരനെതിരെ പാർട്ടിയിലും മുന്നണിയിലും അമർഷം പുകയുകയാണ്.

അപകടം തിരിച്ചറിഞ്ഞ സുധാകരൻ ബി.ജെ.പിയെയും സി.പി.എമ്മിനെയും കടന്നാക്രമിച്ച് നിലപാട് വ്യക്തമാക്കിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല. കോൺഗ്രസ് പുനഃസംഘടനയിൽ സുധാകരൻ വീണ്ടും അദ്ധ്യക്ഷനാവുന്നത് തടയാൻ പാർട്ടിയിൽ ചിലർ വിവാദം ആയുധമാക്കുകയാണെന്ന ആക്ഷേപം അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കുണ്ട്.

സുധാകരന് ആർ.എസ്.എസ് മനസ്സാണെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവന വിവാദത്തിന് വീണ്ടും ചൂട് പകരുകയും ചെയ്തു. സുധാകരന്റെ പ്രസംഗം ഗൗരവമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയപ്പോൾ, ഖേദപ്രകടനം കൊണ്ട് തീരില്ലെന്നാണ് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ പ്രതികരിച്ചത്. സുധാകരൻ അനവസരത്തിലും അസ്ഥാനത്തും വിവാദമുണ്ടാക്കുന്നുവെന്ന പരാതി മുസ്ലിംലീഗിലും ശക്തമാണ്. നിർണായക പൊതുതിരഞ്ഞെടുപ്പുകളിലേക്ക് രാജ്യം നീങ്ങാനിരിക്കെ മതന്യൂനപക്ഷങ്ങളെ അസ്വസ്ഥമാക്കുന്നതാണ് സുധാകരന്റെ പ്രസ്താവനകളെന്ന് അവർ വിലയിരുത്തുന്നു.

കോൺഗ്രസ് എം.പിമാർ ഹൈക്കമാൻഡിൽ പരാതിപ്പെട്ടതോടെ എ.ഐ.സി.സി നേതാക്കളായ കെ.സി. വേണുഗോപാലും താരിഖ് അൻവറും സുധാകരനെ ഫോണിൽ വിളിച്ച് വിശദീകരണം തേടി. താൻ നെഹ്റുവിനെ മോശമായി പറഞ്ഞതല്ലെന്ന സുധാകരന്റെ വിശദീകരണം ഹൈക്കമാൻഡിന് ബോദ്ധ്യപ്പെട്ടെന്നാണ് വിവരം. പ്രസംഗിച്ച കാര്യവും സന്ദർഭവും അതിന്റെ വിശദവീഡിയോയും സുധാകരൻ എ.ഐ.സി.സി നേതാക്കൾക്ക് നൽകി. നെഹ്റുവിനെക്കുറിച്ചുള്ള പരാമർശത്തിൽ വർഗീയ ഫാസിസത്തോട് സന്ധി ചെയ്തു എന്ന പ്രയോഗമാണ് വിനയായതെന്നാണ് ഹൈക്കമാൻഡിന്റെയും വിലയിരുത്തൽ.

സർക്കാരിനെതിരായ പ്രക്ഷോഭം ആലോചിക്കാൻ നാളെ കൊച്ചിയിൽ ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ സുധാകരനെതിരെ കടുത്ത വിമർശനം ഉയരുമെന്നുറപ്പായി. അതേസമയം, സുധാകരന്റെ അസൗകര്യം കാരണം യോഗം തൊട്ടടുത്ത ദിവസം തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന സൂചനയുമുണ്ട്. സുധാകരൻ ആസ്റ്റർമെഡിസിറ്റിയിൽ ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ്.

 സ്വയം വിവാദത്തിലായി

തലസ്ഥാന കോർപ്പറേഷനിലെ കത്ത് വിവാദവും വിലക്കയറ്റവും സർവകലാശാലാ പ്രതിസന്ധികളും ജനങ്ങളിൽ സർക്കാരിനെതിരായ വികാരമാവുമ്പോൾ, അതു പ്രയോജനപ്പെടുത്തുകയെന്ന രാഷ്ട്രീയ ദൗത്യം നിറവേറ്റാതെ പാർട്ടി നേതാവ് വിവാദമുണ്ടാക്കുന്നതിലാണ് കോൺഗ്രസിൽ അതൃപ്തി.

സി.പി.എം ഇത് മുതലെടുത്ത് സുധാകരനും കോൺഗ്രസിനുമെതിരെ രംഗത്തെത്തി. സംഘപരിവാർ പാളയത്തിലേക്ക് കേരളത്തിലെ കോൺഗ്രസിനെ എത്തിക്കാൻ സുധാകരൻ ശ്രമിക്കുന്നുവെന്ന സി.പി.എം ആക്ഷേപം ന്യൂനപക്ഷ വികാരം ലക്ഷ്യമിട്ടാണ്.

ലീഗ് നേതാക്കളെ

സുധാകരൻ ബന്ധപ്പെട്ടു

സുധാകരൻ ലീഗ് നേതൃത്വത്തെ അനുനയിപ്പിക്കാൻ ശ്രമമാരംഭിച്ചു. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുകയും ലീഗ് നേതൃത്വം തെറ്റിദ്ധരിച്ചതാണെന്ന് പറയുകയും ചെയ്തു. അതൃപ്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി അറിയിച്ചെങ്കിലും ഇന്ന് പാണക്കാട്ട് ചേരുന്ന ലീഗ് യോഗത്തിൽ സുധാകരനെതിരെ വിമർശനമുയർന്നേക്കാം.

സു​രേ​ന്ദ്ര​ന്റെ​ ​വി​ഡ്ഢി​ത്തം​ ​കേ​ട്ട​വ​ർ​ ​ഇ​പ്പോ​ഴും​ ​ചി​രി​ ​നി​ർ​ത്തി​ക്കാ​ണി​ല്ല.​ ​എ​ന്റെ​ ​മ​ന​സ്സ് ​കേ​ര​ള​ ​ജ​ന​ത​യ്‌​ക്കൊ​പ്പ​മാ​ണ്.​ ​
-​കെ.​സു​ധാ​ക​ര​ൻ​ ​എം.​പി
കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ്

കെ.​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞ​തി​നെ​ ​നി​സാ​ര​മാ​യി​ ​കാ​ണു​ന്നി​ല്ല.​ ​ബി.​ജെ.​പി​യു​മാ​യി​ ​ഒ​രു​ ​ബ​ന്ധ​വു​മി​ല്ലാ​ത്ത​ ​പാ​‌​ർ​ട്ടി​ ​ആ​യ​തി​നാ​ലാ​ണ് ​കോ​ൺ​ഗ്ര​സു​മാ​യി​ ​ലീ​ഗ് ​സ​ഖ്യ​ത്തി​ലേ​ർ​പ്പെ​ട്ട​ത്.​ ​അ​ന​വ​സ​ര​ത്തി​ലു​ള്ള​ ​പ​രാ​മ​ർ​ശ​ങ്ങ​ൾ​ ​യു.​ഡി.​എ​ഫി​ന്റെ​ ​കെ​ട്ടു​റ​പ്പി​നെ​ ​ബാ​ധി​ക്കും.
പി.​എം.​എ​ ​സ​ലാം,
മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി

​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​ധാ​ക​ര​ന്റെ​ ​മ​ന​സ് ​ബി.​ജെ.​പി​ക്കൊ​പ്പ​മാ​ണ്. സു​ധാ​ക​ര​ന്റെ​ ​അ​ഭി​പ്രാ​യം​ ​മ​റ്റ് ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ൾ​ക്കു​മു​ണ്ട്.​ ​
-​ ​കെ.​സു​രേ​ന്ദ്ര​ൻ,
ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ്