obituray

മൂവാറ്റുപുഴ: വള്ളക്കാലിൽ റോഡിൽ കാർത്തികയിൽ എസ്. വിജയചന്ദ്രൻ നായർ (65) നിര്യാതനായി. സി.പി.എം മൂവാറ്റുപുഴ മുനിസിപ്പൽ സൗത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായിരുന്നു. അർബൻ സഹകരണ ബാങ്ക് മുൻ ചെയർമാനും നഗരസഭ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. ഭാര്യ: മീനകുമാരി. മക്കൾ: വിഷ്ണു, വിദ്യ. മരുമകൻ: അശ്വിൻ തൈക്കുടം. സംസ്കാരം ഇന്ന് രാവിലെ 10ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.