
മലയിൻകീഴ് : വിളപ്പിൽശാല ജംഗ്ഷന് സമീപത്തെ പുതിയ ബി.ജെ.പി വിളപ്പിൽ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി വി.മുരളീധരൻ നിർവഹിച്ചു.ബി.ജെ.പി വിളപ്പിൽ ഏരിയ കമ്മിറ്റി പ്രസിഡന്റ് വിളപ്പിൽ ദീപകിന്റെ അദ്ധ്യക്ഷതയിൽ ദേശീയ നിർവാഹക സമിതിഅംഗം പി.കെ.കൃഷ്ണദാസ്,ജില്ലാ സെക്രട്ടറി വെങ്ങാനൂർ സതീഷ്,സംസ്ഥാന സമിതിഅംഗം കാട്ടാക്കട സന്തോഷ്,തൂങ്ങാംപാറ ബാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ്, ജനറൽ സെക്രട്ടറി ചെറുകോട് അനിൽ, വിളപ്പിൽ ശ്രീകുമാർ, ചൊവ്വള്ളൂർ മണികണ്ഠൻ എന്നിവർ സംസാരിച്ചു.മുതിർന്ന ബി.ജെ.പി പ്രവർത്തകർ,വിവിധ മേഖലകളിൽ മികവു പുലർത്തിയവർ, വിമുക്ത ഭടന്മാർ എന്നിവരെ യോഗത്തിൽ ഉപഹാരം നൽകി അനുമോദിച്ചു.