
തിരുവനന്തപുരം: മന്ത്രിമാരായ ജി.ആർ.അനിൽ, വി.എൻ.വാസവൻ, വി.അബ്ദുറഹ്മാൻ, ചീഫ് വിപ്പ് എൻ.ജയരാജ് എന്നിവർക്കായി നാല് ഇന്നോവ ക്രിസ്റ്റ കാറുകൾ വാങ്ങുന്നതിന് 1.30 കോടി രൂപ ടൂറിസം വകുപ്പിന് സർക്കാർ അനുവദിച്ചു. ഇവർ ഉപയോഗിക്കുന്ന വാഹനങ്ങൾ രണ്ട് ലക്ഷത്തിലധികം കിലോമീറ്റർ ഓടിയിട്ടുണ്ടെന്നും ദീർഘദൂര യാത്രയ്‌ക്ക് അനുയോജ്യമല്ലെന്നും കണ്ടതിനെത്തുടർന്നാണിത്. അടുത്തിടെ മന്ത്രി റോഷി അഗസ്റ്റിന് 33 ലക്ഷത്തിന്റെ പുതിയ ഇന്നോവ വാങ്ങാൻ സർക്കാർ തീരുമാനിച്ചിരുന്നു.