sr

തിരുവനന്തപുരം:ആറ്റിങ്ങൽ ലീഗൽ സർവീസ് അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ സബ് ജയിലിൽ അന്തേവാസികൾക്കായി നടത്തിയ നിയമ ബോധവത്കരണ ക്ലാസ് ജില്ലാ ജഡ്ജിയും ആറ്റിങ്ങൽ ലീഗൽ അതോറിട്ടി ചെയർമാനുമായ സുരേഷ് കുമാർ.എസ് ഉദ്ഘാടനം ചെയ്തു.ആറ്റിങ്ങൽ സബ് ജയിൽ സൂപ്രണ്ട് ഡി.ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡി.പി.ഒ പ്രബീഷ്.പി,അഡ്വ.ഷാജി ലാൽ,അഡ്വ.ലിഷ എന്നിവർ ക്ലാസുകൾ നയിച്ചു.അസി.പ്രിസൺ ഓഫീസർ പ്രശാന്ത്,താലൂക്ക് ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറി സുമ എന്നിവർ സംസാരിച്ചു.