
വിഴിഞ്ഞം: കോൺഗ്രസ് നേതാവ് വി .എം. സുധീരൻ തുറമുഖ വിരുദ്ധ സമരപ്പന്തലിൽവന്ന് സമരത്തിന് അനുകൂലമായി പ്രസ്താവന ഇറക്കുകയും തുറമുഖം പണി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ പ്രതിഷേധ മാർച്ച് നടത്തുകയും വി. എം. സുധീരന്റെ കോലം കത്തിക്കുകയും ചെയ്തു. വെങ്ങാനൂർ ഗോപകുമാർ, മുക്കോല സന്തോഷ്, സർഫുള്ളാഖാൻ, വാഞ്ചു, മോഹനചന്ദ്രൻ നായർ, സഞ്ജുലാൽ, പ്രദീപ്കുമാർ, മുല്ലൂർസതി, മുല്ലൂർചന്ദ്രൻ, ഹാർബർ വിജയൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.