തിരുവനന്തപുരം; ഡിസംബർ 13 മുതൽ 23 വരെ കിഴക്കേകോട്ട വൈകുണ്ഠത്ത് നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ ഭാഗമായുള്ള മഹിളാ സംഗമം 17ന് നടക്കും.വൈകിട്ട് 3ന് കിഴക്കേകോട്ട അഭേദാനന്ദാശ്രമത്തിൽ നടക്കുന്ന മാതൃസംഗമം പത്തനംതിട്ട ഋഷിജ്ഞാന സാധനാലയം ശ്രീശാന്താനന്ദ മഠം ജനറൽ സെക്രട്ടറി സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ ഉദ്ഘാടനം ചെയ്യും.തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിലെ ഇംഗ്ലീഷ് വകുപ്പ് മേധാവി പ്രൊഫ. ഇന്ദുലേഖ നായർ മുഖ്യപ്രഭാഷണം നടത്തും.സത്ര നിർവഹണ സമിതി രക്ഷാധികാരി റാണി മോഹൻദാസ്,ആറ്റുകാൽ ട്രസ്റ്റ് ചെയർപേഴ്സൺ എ.ഗീതാകുമാരി തുടങ്ങിയവർ പങ്കെടുക്കും.