saikrishna-school

പാറശാല: തമിഴ്‌നാട് എയർഗൺ അസോസിയേഷൻ കാരൂരിലെ വേലമ്മാൾ ബോധി കാമ്പസിൽ നടത്തിയ സൗത്ത് സോൺ നാഷണൽ റൈഫിൾ,പിസ്റ്റൽ ഷൂട്ടിംഗ് മത്സരങ്ങളിൽ സായി കൃഷ്ണയിലെ വിദ്യാർത്ഥികൾക്ക് തിളങ്ങുന്ന നേട്ടം.സ്‌കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികളായ അഭിനവ്.ബി.എസ്,അശ്വന്ത് കൃഷ്‌ണ, കൈലാസ് ആർ.ഡി,ജോയൽ എസ്.നിബു,ഒൻപതാം ക്ലാസിലെ അലോണ.ബി.ആന്റണി,മിഥുന.എസ്.ഗോപാൽ,അക്ഷയ് സജീവ് എന്നിവരാണ് മത്സരങ്ങളിൽ പങ്കെടുത്തത്.ഷൂട്ടിംഗ് ട്രെയിനർ ഹണി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ പങ്കെടുത്തത്.14 നും 12 നും താഴെയുള്ള കുട്ടികളുടെ വിഭാഗത്തിൽ മിഥുന. എസ്.ഗോപാൽ,അശ്വന്ത് കൃഷ്‌ണ,ജോയൽ.എസ്.നിബു എന്നിവർ നാലാം സ്ഥാനവും അലോണ ബി.ആന്റണി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.