sndp

തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവും രവീന്ദ്രനാഥ ടാഗോറും ശിവഗിരി വൈദിക മഠത്തിൽ നേരിൽ കണ്ടതിന്റെ ദിവ്യസംഗമ ശതാബ്‌ദി ദിനം ആഘോഷിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജേക്കബ് കെ.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ചേന്തിയിൽ സുഗുണൻ, പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ, മുൻ കൗൺസിലർ വി.അർ.സിനി, നിലയം സെക്രട്ടറി ടി. ശശിധരൻ കോൺട്രാക്ടർ, ചേന്തി റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി കെ.സുരേന്ദ്രൻ നായർ, ഇടവക്കോട് ജഗനാഥനൻ, എസ്.സനൽ കുമാർ, ആർട്ടിസ്റ്റ് സുനിൽ കുമാർ, എസ്. ഉത്തമൻ തുടങ്ങിയവർ സംസാരിച്ചു. സാംസ്കാരിക നിലയം ഭാരവാഹികളായ കോൺട്രാക്ടർ ടി.അശോക് കുമാർ, പി.ശശിബാലൻ, മോഹനൻ കല്ലമ്പള്ളി, എൻ.ജയകുമാർ, സി.യശോധരൻ, ഷാജി ആക്കുളം തുടങ്ങിയവർ നേതൃത്വം നൽകി.