നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതിവിധി ഉടൻ പൂർണമായി നടപ്പാക്കി തരണമെന്ന് ആവശ്യപ്പെട്ട് സർക്കാറിന് ഉടൻ കത്ത്നൽകുമെന്നും കോടതിവിധിയിൽ വെളളം ചേർക്കാൻ അനുവദിക്കില്ലെന്നും അവർ അറിയിച്ചു. സുപ്രീംകോടതി വിധിഅട്ടിമറിക്കാനുള്ള നിയമനിർമാണത്തിന് ഒരുസർക്കാറും തയാറാകുമെന്ന് കരുതുന്നില്ലെന്നും അവർ അറിയിച്ചു.
നിയമനിർമാണത്തിലൂടെ സഭാതർക്കത്തിന് ശാശ്വതപരിഹാരം കാണണമെന്നാണ് ചീഫ് സെക്രട്ടറിയുമായുള്ള ചർച്ചയിൽ യാക്കോബായ സഭ വീണ്ടും ആവശ്യപ്പെട്ടത്. പള്ളികളിലെ അംഗബലം തിട്ടപ്പെടുത്തി മൊത്തം സമ്പത്തിൽനിന്ന് ന്യൂനപക്ഷത്തിന് അർഹമായ വിഹിതം നൽകി ഇടവകകളിലെ അവകാശതർക്കം പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഈ നിർദ്ദേശങ്ങളോട് ഓർത്തഡോക്സ് പക്ഷംപൂർണമായും വിയോജിച്ചു.