gg

തിരുവനന്തപുരം: അകാലത്തിൽ പൊലിഞ്ഞ മാദ്ധ്യമ പ്രവർത്തകൻ ജി.എസ്. ഗോപീകൃഷ്ണനെ അനുസ്മരിക്കാൻ സഹപ്രവർത്തകരും സഹപാഠികളും കലാപ്രവർത്തകരും ഒത്തുചേർന്നു.പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ യോഗം മുൻമന്ത്രി സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.

സെക്രട്ടറി എച്ച്.ഹണി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, ഗായകൻ കല്ലറ ഗോപൻ, കേരളകൗമുദി ഡെപ്യൂട്ടി എ‌ഡിറ്റർ എ.സി.റെജി, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ ജോൺ മുണ്ടക്കയം, ജെ.എസ് ഇന്ദുകുമാർ, പി.ശ്രീകുമാർ, കെ.ആർ അജയൻ, ആർ.ശശിശേഖർ, സി.പ്രവീൺ, എം.ബി.എസ് യൂത്ത് ക്വയർ മുൻ പ്രസിഡന്റ് ജോൺ മത്തായി, സി.ഡിറ്റ് കോഴ്സ് കോ-ഓർഡിനേറ്റർ പ്രേംസുജ, രാജേഷ് എന്നിവർ സംസാരിച്ചു.

പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേസരി മന്ദിരത്തിലും അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സാനു ജോർജ് തോമസ്, സെക്രട്ടറി അനുപമ ജി. നായർ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ്, സജീവ് പാഴൂർ, ശരത് കുമാർ, രജി ശ്രീകാന്ത്, എസ്.അജിത്കുമാർ, മാത്യു സി.ആർ, രമേശ് കുമാർ.കെ തുടങ്ങിയവർ സംസാരിച്ചു.