കിളിമാനൂർ: കേരളസ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ കിളിമാനൂർ മണ്ഡലം സമ്മേളനം പനപ്പാംകുന്നിൽ കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്‌ ഗംഗാധര തിലകൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ്‌ പ്രേം ചന്ദ്ര ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി മസൂദ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം ഗിരി കൃഷ്ണൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ. ഗിരിജ, ബ്ലോക്ക്‌ അംഗം സജികുമാർ, മടവൂർ പഞ്ചായത്തംഗം അഡ്വ.രവീന്ദ്ര ഉണ്ണിത്താൻ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അനൂപ് തോട്ടത്തിൽ, ശാർങ്ഗാധരൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ മുതിർന്ന പെൻഷൻകാരെയും അക്കാഡമിക് മികവ് പുലർത്തിയ അംഗങ്ങളുടെ മക്കളെയും ആദരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ്‌ ജയപാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മെഡിസെപ്പും ചതിക്കുഴികളും എന്ന വിഷയത്തിൽ നടന്ന സെമിനാർ കെ.എ. സാദിക്ക് നയിച്ചു. തുടർന്ന് നടന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ പ്രേം ചന്ദ്ര ബാബു (പ്രസിഡന്റ്‌ ),മസൂദ് (സെക്രട്ടറി ),ശാർങ്ഗാധരൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.