
കല്ലമ്പലം:കേരളത്തിലെ ഇടതു പക്ഷ സർക്കാരിനെതിരെയുള്ള ഗവർണർ ആരീഫ് മുഹമ്മദ് ഖാന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡീസന്റ്മുക്കിൽ സംഘടിപ്പിച്ച ജനകീയ പ്രതിക്ഷേധ കൂട്ടായ്മ സി.പി.എം കിളിമാനൂർ ഏരിയ സെക്രട്ടറി അഡ്വ.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി മുല്ലനല്ലൂർ ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കൽകമ്മിറ്റി സെക്രട്ടറി സുധീർ,ഏരീയ കമ്മിറ്റി അംഗം ഇ.ജലാൽ,ബിജു,കല്ലമ്പലം സജീർ, എസ്.സലിം കുമാർ,പഞ്ചായത്ത് പ്രസിഡന്റ് ബേബി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.