
ചിറയിൻകീഴ്: ചിറയിൻകീഴ് ആൽത്തറമൂട് വൈ.എം.എയ്ക്ക് സമീപം കുളങ്ങര വിളയിൽ വീട്ടിൽ പരേതനായ ജി.തങ്കപ്പന്റെ (ഒ.എൻ.ജി.സി) ഭാര്യ ജി.ലീല (75, പോസ്റ്റൽ ഡിപ്പാർട്മെന്റ്) നിര്യാതയായി. മക്കൾ: രാജേഷ് തങ്കൻ (ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക്), സോണി (വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: രവിലാൽ (പി.എസ്.സി), സുഷ (അലൻ ഫീൽഡ്മാൻ സ്കൂൾ). സഞ്ചയനം: നാളെ രാവിലെ 8.30ന്.